Friday, June 26, 2009

Thursday, June 25, 2009

ആമുഖം ...

സുഹൃത്തുക്കളെ ....
.എന്റെ ആദ്യ പോസ്റ്റ്‌ എന്താവണം എന്നാലോചിച്ചു ഇരിക്കുമ്പോളാണ് ..എന്തിനാ ഇത്ര ആലോചിക്കണേ..അന്നം ഉണ്ടാക്കുനുള്ള വഴി ആലോചിച്ചു ദുബായ് എന്ന മഹാവൃത്തികെടുകളും, മഹാ നന്മകള്‍ക്കും സമ്മിശ്ര പ്രാധാന്യം കൊടുക്കുന്ന ഈ മഹാ പട്ടണത്തില്‍ വന്നു പെട്ട ഞാന്‍.. പൂര പറമ്പില്‍ പെട്ട പട്ടിയെ പോലെ നടന്ന ആദ്യ ദിനങ്ങള്‍..കയ്യില്‍ കിട്ടിയ ആദ്യ സാലറി എന്ത് ചെയ്യണം എന്നറിയാതെ തിരിച്ചും മറിച്ചും നോക്കിയതും...
പതുക്കെ പതുക്കെ നഗരത്തെ അറിഞ്ഞുതുടങിയപ്പോള്‍..വളയിട്ട കൈകളില്‍ നുരഞ്ഞു പൊന്തുന്ന തല ചുറ്റുന്ന മരുന്ന് തേടിയുള്ള യാത്രയും...രാത്രി പകലക്കിമാറ്റി മിന്നി മറയുന്ന ഡിസ്കോ ലൈറ്റുകള്‍ക്കിടയില്‍ ഞാന് എല്ലാം എന്ന ഭാവത്തില്‍ പത്രാസുകനിച്ചു നടന്ന കാലവും..ദുഫൈയിലെ ബാങ്കുകളുടെ കാരുണ്യം കൊണ്ട് ഞാന്‍ നേടിയെടുത്തതാണ് എന്ന തോന്നല്‍ ആദ്യ കാലങ്ങളില്‍ ഉണ്ടാക്കിയ " കഷ്ടപാട്" എന്ന് മാത്രം എനിക്ക് വിളിക്കാന്‍ കഴിയുന്ന ഒരുപാടു പ്രവാസികളുടെ പത്രസിന്റെ പര്യായമായിരുന്ന ഒരിക്കല്‍ വന്നു പെട്ടാല്‍ ഒഴിവാക്കാന്‍ പറ്റാത്ത ക്ഷ്ടപാട് മാത്രം സമ്മാനിക്കുന്ന ക്രെഡിറ്റ്‌ കാര്‍ഡ്‌ എന്ന് വിളിക്കുന്ന ആ പ്ലാസ്റ്റിക്‌ കഷ്ണം പോക്കറ്റില്‍ നിന്ന് നാലു ആളുകള്‍ കാണ്‍കെ എടുത്തു വീശി ഉരച്ചു..മാസം മാസം അറബിയുടെ തെറികേട്ടു ഉണ്ടാക്കുന്ന കാശ് ..യു എ ഇ . എക്സ്ചേഞ്ച് എന്ന സ്ഥാപനത്തില്‍ ക്യുവില്‍ നിന്ന് ബാങ്ക് കാരെ നന്നാക്കി നടന്ന കാലവും...പിന്നേ ചവിട്ടി കുത്തിന്റെ ആദ്യവസാനം പഠിപ്പിച്ചുതന്ന എന്റെ മഹാ കേളികേട്ട കമ്പനിയുടെ കഥകളും വീശിയാല്‍ പോരെ...നമുക്ക് വായിച്ചു രസിക്കാന്‍..... എന്റെ മനസ്സിന്റെ ഓര്‍മ കുറിപ്പുകളില്‍ ഒരുകാലവും മായാത്ത ഒരുപ്പാട്‌ കഥാപത്രങ്ങളും.തമാശകളും നിങ്ങള്‍ക്കായി പല "അങ്കങ്ങള്‍" ആയി ഞാന്‍ പങ്കു വക്കുന്നു..

വരുന്നു............... ................................... ദുബായ് യൂറോ എന്ന മഹാ പ്രസ്ഥാനം ( അങ്കം ഒന്ന്).